തൊടുപുഴ: കെ.പി. ശശികലയ്ക്കും കെ. സുരേന്ദ്രനും രാജ്യത്തു പ്രത്യേക നിയമമില്ലെന്നു മന്ത്രി എം.എം. മണി. നിയമലംഘനം നടത്തിയാൽ ആർക്കെതിരേയും നടപടിയുണ്ടാകും. നിയമം ലംഘിച്ചാൽ താനായാലും അറസ്റ്റ് ചെയ്യണം. തൊടുപുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമാവധി സംയമനം പാലിച്ചാണു സർക്കാർ ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത്. നിയമവിരുദ്ധപ്രവർത്തനം നടത്തുന്നവർക്ക് അതിൽനിന്ന് പിൻതിരിയാനുള്ള അവസരമൊരുക്കാനാണ് സർവകക്ഷിയോഗം വിളിച്ചത്. കോണ്‍ഗ്രസിന് ഏറെക്കുറെ കാര്യങ്ങൾ മനസിലായി.
ശബരിമലയിലെ യുവതീപ്രവേശനത്തെ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം അംഗീകരിച്ചപ്പോൾ കേരളത്തിലെ കോണ്‍ഗ്രസ് അതിനെതിരായ നിലപാടു സ്വീകരിച്ചു. കേരളത്തിലേതു പ്രത്യേകതരം കോണ്‍ഗ്രസാണെന്നും മണി പരിഹസിച്ചു.