കോട്ടയം: കേരള ഗവർണർ ജസ്റ്റീസ് പി. സദാശിവം ശബരിമല സന്ദർശിക്കുമെന്ന് അറിയിച്ചതായി ശബരിമല കർമ സമിതി പ്രവർത്തകർ. ഇന്നലെ നാട്ടകം ഗസ്റ്റ് ഹൗസിലെത്തിയ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറങ്ങിയ നിവേദനസംഘമാണു ജസ്റ്റീസ് പി. സദാശിവം ശബരിമല സന്ദർശിക്കുന്ന കാര്യം അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ശബരിമല വിഷയം ചർച്ച ചെയ്യാൻ ഗവർണർ സന്നദ്ധത അറിയിച്ചതായും കർമ്മസമിതി പ്രവർത്തകർ പറഞ്ഞു. ശബരിമലയിലെ പ്രശ്നങ്ങളും അയ്യപ്പഭക്തർക്ക് ശബരിമലയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയതായും കർമമിതി പ്രവർത്തകർ പറഞ്ഞു. ശബരിമല കർമസമിതി പ്രവർത്തകരായ സ്വാമി ചിതാനന്ദപുരി, എസ്.പി.ആർ. കുമാർ, സ്വാമി അയ്യപ്പദാസ്, കെ.എസ്. നാരായണൻ, ശശികുമാർ എന്നിവരാണു ഗവർണറെ സന്ദർശിച്ചത്.