കൊട്ടാരക്കര: ശബരിമല യാത്രക്കിടെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്ത ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ . സുരേന്ദ്രനെ ഇന്നലെ രാവിലെ ഒന്പതോടെ കൊട്ടാരക്കര സ്പെഷൽ സബ് ജയിലിൽ എത്തിച്ചു.
കനത്ത പോലീസ് സുരക്ഷയിലാണ് സുരേന്ദ്രനെ കൊട്ടാരക്കരയിൽ എത്തിച്ചത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിൽ എത്തിക്കുന്നതറിഞ്ഞ് നിരവധി സംഘപരിവാർ പ്രവർത്തകർ അവിടെ തടിച്ചു കൂടി. എന്നാൽ സുരേന്ദ്രന്റെ സമീപം എത്താൻ പ്രവർത്തകരെ പോലീസ് അനുവദിച്ചില്ല. ജയിൽ നടപടികൾ പൂർത്തിയാക്കി അരമണിക്കൂറിനുള്ളിൽ പത്തനംതിട്ട പോലീസ് മടങ്ങി.