തൊടുപുഴ: ബാലാവകാശ വിഷയങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയുള്ള പാഠപുസ്തകങ്ങൾ ഉണ്ടാകണമെന്നു ഗവർണർ ജസ്റ്റീസ് പി.സദാശിവം. ബാലസൗഹൃദത്തിന്റെയും സ്ത്രീ സുരക്ഷയുടെയും കാര്യത്തിൽ കേരളം മികച്ച മാതൃകയാണെങ്കിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ പെരുകുകയാണ്. ബാലാവാകാശ നിയമങ്ങളെക്കുറിച്ച് സമൂഹത്തിൽ വ്യാപകമായ അവബോധം വളർത്തിയെടുക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളും ഏജൻസികളും ഗൗരവത്തോടെ പ്രയത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ തൊടുപുഴ ന്യൂമാൻ കോളജ് അങ്കണത്തിൽ സംഘടിപ്പിച്ച ബാലാവകാശ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മൊബൈൽ ഫോണിന്റെയും വീഡിയോ ഗെയിമുകളുടെയും ദുസ്വാധീനത്തിൽനിന്നു കുട്ടികളെ മോചിപ്പിക്കേണ്ടതുണ്ടെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാന ബാലാവകാശ കമ്മീഷൻ പുറത്തിറക്കിയ പോക്സോ ആക്ടും പുനരധിവാസവും എന്ന പുസ്തകം ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിനു നൽകി ഗവർണർ പ്രകാശനം ചെയ്തു.
മന്ത്രി എം.എം.മണി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ജുവനൈൽ ജസ്റ്റീസ് ബോർഡ് കമ്മിറ്റി ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റീസ് ഷാജി പി. ചാലി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പി.സുരേഷ് ആമുഖ പ്രഭാഷണം നടത്തി.
ജോയ്സ് ജോർജ് എംപി, പി ജെ ജോസഫ് എംഎൽഎ, ഐജി എസ്.ശ്രീജിത്ത്, ജില്ലാ കളക്ടർ കെ. ജീവൻ ബാബു, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ റവ.ഡോ.വിൻസന്റ് നെടുങ്ങാട്ട്, ബാലാവകാശ കമ്മിഷൻ അംഗങ്ങളായ സിസ്റ്റർ ബിജി ജോസ്, എൻ.ശ്രീലാമേനോൻ, ഡോ. എം.പി.ആന്റണി, സി.ജെ.ആന്റണി, ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പി.ജി ഗോപാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്സണ് മിനി മധു എന്നിവർ പ്രസംഗിച്ചു.