നെല്ലിയടുക്കം: ബൈക്കിൽനിന്നു തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. കിനാനൂർ-കരിന്തളം പഞ്ചായത്തിലെ കാട്ടിപ്പൊയിൽ കാറളത്തെ നടുവിലേത്ത് തോമസ് കുട്ടിയുടെ ഭാര്യ സജി തോമസ് (44) ആണു മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെ വിശുദ്ധകുർബാനയ്ക്കുശേഷം നെല്ലിയടുക്കം സെന്റ് മേരീസ് പള്ളിയിൽനിന്ന് വീട്ടിലേക്കു മടങ്ങിയ സജി കക്കോട്വച്ച് ബൈക്കിൽനിന്നു തെറിച്ചുവീഴുകയായിരുന്നു. നീലേശ്വരത്ത് പ്രഥമശുശ്രൂഷ നൽകിയശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. മാലോം വള്ളിക്കടവിലെ കൊമ്മറ്റത്തിൽ ജോസഫിന്റെയും മേരിയുടെയും മകളാണ്.
മക്കൾ: ജെസ്ന(നഴ്സിംഗ് വിദ്യാർഥിനി, മംഗളൂരു),ആൽബിൻ (പ്ലസ്ടു വിദ്യാർഥി, കയ്യൂർ വിഎച്ച്എസ്ഇ). സഹോദരങ്ങൾ: സിജോ വെള്ളരിക്കുണ്ട്, സിസ്റ്റർ സൂന കൊമ്മറ്റത്തിൽ എഫ്സിസി (മൂവാറ്റുപുഴ). മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇന്ന് ഉച്ചകഴിഞ്ഞ് നെല്ലിയടുക്കം സെന്റ് മേരീസ് പള്ളിയിൽ സംസ്കരിക്കും.