ചങ്ങരംകുളം: തൃത്താല പുഴയിൽ കുളിക്കാനിറങ്ങിയ ചങ്ങരംകുളം സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദിന്റെ മകൻ ഉമൈർ(25)ആണ് മുങ്ങി മരിച്ചത്.
ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വെള്ളിയാംകല്ല് പാലത്തിന് സമീപത്ത് കുളിക്കാനിറങ്ങിയ ഉമൈറിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പടിഞ്ഞാറങ്ങാടി ഇസ്ലാഹിയ സ്ക്കൂളിലെ അധ്യാപകൻ കൂടിയാണ് മരിച്ച ഉമൈർ. പട്ടാന്പി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തൃത്താല പോലീസ് ഇൻക്വസ്റ്റ് നടത്തും. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.