പൃഥ്വിരാജ് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കും. അണിയറപ്രവർത്തകർ സിനിമയുമായി ബന്ധപ്പെട്ട അവസാനവട്ട ചർച്ച പൃഥ്വിരാജുമായി നടത്തി. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബി.റ്റി. അനിൽകുമാറിന്റെ തിരക്കഥയിലൊരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് എസ്. മഹേഷ് ആണ്. തമിഴ് നടൻ സത്യരാജും സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാഞ്ഞരക്കോട്ട് കാളി എന്ന കഥാപാത്രത്തെയാണ് സിനിമയിൽ പൃഥ്വി അവതരിപ്പിക്കുന്നത്. സുജിത് വാസുദേവ് ആണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. മാജിക് മൂണ്‍സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദാണ് ചിത്രം നിർമിക്കുന്നത്.