മുണ്ടക്കയം: കോട്ടയം-കുമളി റോഡിൽ പുല്ലുപാറയ്ക്കു സമീപം കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ പാറക്കെട്ടിൽ ഇടിച്ചുകയറി രണ്ടു പേർ മരിച്ചു.
ശബരിമല ദർശനത്തിനു വരികയായിരുന്ന തമിഴ്നാട് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചിന്നകാഞ്ചീപുരം പെരിയനഗർ സ്വദേശികളായ കാർത്തി (35 ), ബാബു(36 ) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രാജ, രാമലിംഗം, ശക്തിവേൽ, മോഹൻ, ശരവണൻ, ആർ. വജ്രവേൽ, രാജാറാം, ജയപാലൻ, താണ്ടവരായൻ, കുമാർ, ഗോവിന്ദ രാജൻ എന്നിവരെ മുണ്ടക്കയത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറക്കത്തിൽ വന്ന ടെന്പോ ട്രാവലറിന് വളവുകൾ ഇല്ലാത്ത ഭാഗത്തുവച്ചു നഷ്ടപ്പെട്ടെന്നു ഡ്രൈവർ ചന്ദ്രു പറഞ്ഞു.
റോഡിന്റെ മറുവശം അഗാധമായ കൊക്കയാണ്. ഇതോടെ നിയന്ത്രണം വിട്ട വാഹനം ഡ്രൈവർ ഇടതു വശത്തേക്കു വെട്ടിച്ചു കരിങ്കൽ തിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു.