തിരുവനന്തപുരം: ശബരിമല ദർശനത്തിനു ഇരുമുടിക്കെട്ടുമായി വരുന്നവരെ പോലീസ് തടയരുതെന്നു ഡിജിപിയുമായുള്ള കൂടിക്കാഴ്ചയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് ആവശ്യപ്പെട്ടു. ശബരിമലയിൽ പോലീസ് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ അദ്ദേഹം അതൃപ്തി അറിയിച്ചു.
പ്രസിഡന്റ് അടക്കമുള്ളവർ ഇന്നു വിശദ ചർച്ച നടത്തും. അപ്പം, അരവണ, വിതരണം തടസപ്പെടുത്തരുത്. രാത്രികാല നെയ്യഭിഷേകത്തിന് അടക്കം നിയന്ത്രണം പാടില്ല. രാത്രികാലത്തു സന്നിധനത്തെ നടപന്തലിൽ വിരിവയ്ക്കുന്നവരെ തടയുന്ന സമീപനം പാടില്ലെന്നും ഡിജിപിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം ആവശ്യപ്പെട്ടു.