കൊച്ചി: ശബരിമലയിൽ ഇരുമുടിക്കെട്ടുമായി എത്തിയ കെ.പി. ശശികലയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതു സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും പോലീസിനെ നിയന്ത്രിക്കേണ്ട ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ സമനില തെറ്റിയ ആളെപ്പോലെ പെരുമാറുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ.
ശബരിമലയിൽ വിശ്വാസികളെ പ്രകോപിപ്പിക്കാൻ നേതൃത്വം നൽകുന്ന പിണറായി വിജയനെതിരേ കേസെടുക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
യൂണിഫോമിൽ ഷൂവടക്കം ധരിച്ചു ശബരിമലയിൽ പോലീസുകാർ നിൽക്കണമെന്ന പുതിയ നിർദേശം കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. ശബരിമലയിൽ വിരിപ്പ് നിരോധിക്കാനും ഭക്ഷണശാലകളടക്കമുള്ള അവശ്യസംവിധാനങ്ങൾ രാത്രി പ്രവർത്തിക്കരുതെന്നു പറയാനും സർക്കാരിന് അധികാരമില്ല. ഡിസംബർ അഞ്ചു മുതൽ സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ശബരിമല ജനജാഗ്രതാസദസ് സംഘടിപ്പിക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.