കോട്ടയം: ക്നാനായ കാത്തലിക് യൂത്ത് ലീഗ് സ്ഥാപിതമായതിന്റെ അൻപതാം വാർഷിക ആഘോഷം ഇന്നു കല്ലറ സെന്റ് തോമസ് പഴയ പള്ളിയിൽ നടക്കും. 16ന് ആരംഭിച്ച വാർഷികാഘോഷ പരിപാടികൾ വിവിധ കർമ പരിപാടികളോടെ 2019 നവംബറിൽ സമാപിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് യുവജന മുന്നേറ്റം വിളിച്ചോതുന്ന വിശ്വാസ പൈതൃക റാലി ആരംഭിക്കും. 3.30ന് സുവർണ ജൂബിലിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാത്യൂ മൂലക്കാട്ട് നിർവഹിക്കും.
കെസിവൈഎൽ രൂപതാ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറി അധ്യക്ഷതവഹിക്കും. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്, കെസിവൈഎൽ രൂപതാ ചാപ്ലിയിൻ ഫാ.സന്തോഷ് മുല്ലമംഗലത്ത്, മലങ്കര റീജണൽ വികാരി ഫാ അബ്രഹാം മണ്ണിൽ, മോൻസ് ജോസഫ് എംഎൽഎ, സ്റ്റീഫൻ ജോർജ്, കെസിവൈഎൽ മലബാർ റീജണൽ ചാപ്ലിയിൽ ഫാ.ബിബിൻ കണ്ടോത്ത്, യൂണിറ്റ് ചാപ്ലിയിൻ ഫാ.സാബു മാലിത്തുരുത്തിൽ, മേഴ്സി മൂലക്കാട്ട്, അഭിലാഷ് മറ്റത്തിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും.