കോഴിക്കോട് : ശബരിമലയില്‍ കാട്ടുനീതീ നടപ്പാക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. നിയമവാഴ്ചയുടെ അന്തകരായി പോലീസും സര്‍ക്കാരും മാറുകയാണ്. ശബരിമലയെ തകര്‍ക്കാനാണ് ഇടത് ഭരണകൂടം ശ്രമിക്കുന്നത്. അജ്ഞതയും വിവരക്കേടും കൊണ്ടാണ് ഡിജിപി ഉത്തരവുകള്‍ ഇറക്കിയത്. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉള്‍പ്പെടെ ഉള്ളവരെ തടഞ്ഞതും ദര്‍ശനം നിഷേധിച്ചതും നിയമവിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തില്‍നിന്നുള്ളവര്‍ മാത്രമല്ല ശബരിമലയിൽ എത്തുന്നത്. അഞ്ചു കോടിയിലേറെ ആളുകൾ വരുന്ന സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍കൂടി സമരം വ്യാപിപ്പിക്കും. എന്തെങ്കിലും പഴുത് ഉണ്ടെങ്കില്‍ ശബരിമല വിഷയത്തില്‍ കേന്ദ്രം ഇടപെടുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.