തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്കായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ സന്പൂർണമായി പരാജയപ്പെട്ട സാഹചര്യത്തെക്കുറിച്ചു പഠിക്കാൻ കോണ്‍ഗ്രസിന്റെ മൂന്നംഗ സംഘത്തെ നിയോഗിച്ചു. മുൻമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ എന്നിവരടങ്ങുന്ന സംഘം ഇന്നു ശബരിമല സന്ദർശിക്കും.
സംഘം ശബരിമല സന്ദർശിച്ചു റിപ്പോർട്ട് നൽകുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ ശബരിമല വിഷയത്തിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘം ശബരിമല സന്ദർശിച്ചു റിപ്പോർട്ട് നൽകുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ ശബരിമല വിഷയത്തിൽ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.