തിരുവനന്തപുരം: കന്നുകാലികൾക്കും ഉടമകൾക്കും ഒരേ സമയം സുരക്ഷയൊരുക്കുന്ന ഗോ സമൃദ്ധി പ്ലസ് പദ്ധതിക്കു തുടക്കമായി. ജനറൽ വിഭാഗത്തിന് ഒരു വർഷം 742 രൂപയും മൂന്നു വർഷത്തേക്ക് 1749 രൂപയുമാണ് പ്രീമിയം തുക. എസ്സി, എസ്ടി വിഭാഗത്തിന് ഒരു വർഷത്തേക്ക് 462 രൂപയും മൂന്നുവർഷത്തേക്ക് 1095 രൂപയുമാണ് പ്രീമിയം. ജനറൽ വിഭാഗത്തിന് 50 ശതമാനവും എസ്സി, എസ്ടി വിഭാഗത്തിന് 70 ശതമാനവുമാണ് സബ്സിഡി.
ഉരുവിനോടൊപ്പം ഒരു വർഷം 42 രൂപയും മൂന്നുവർഷത്തേക്ക് 114 രൂപയും നൽകിയാൽ ഉടമയ്ക്ക് അപകട മരണത്തിനു രണ്ടു ലക്ഷം രൂപയും അംഗവൈകല്യത്തിനു രണ്ടു ലക്ഷം രൂപവരെയും പരിരക്ഷ നൽകും.
അര ലക്ഷം രൂപയ്ക്കുമേലുള്ള ഉരുവിന് അഡീഷണൽ പോളിസി എടുക്കാനും സൗകര്യമുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ ഓണ്‍ലൈൻ പോർട്ടൽ വഴിയാണ് ഇൻഷ്വറൻസ് ചെയ്യുന്നത്. കർഷകർക്കുണ്ടാകുന്ന നഷ്ടം ബാങ്ക് അക്കൗണ്ടിലേക്കു പദ്ധതി വഴി നൽകും. എല്ലാ മൃഗാശുപത്രികളിലും സൗകര്യം ലഭ്യമാണ്. അഞ്ചു കോടി രൂപയാണു പദ്ധതിക്കായി സർക്കാർ വകയിരുത്തിയിട്ടുള്ളത്.