നടൻ യോഗി ബാബു വിവാഹിതനായി. വെല്ലൂർ സ്വദേശിനിയായ മഞ്ജു ഭാർഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സിനിമ മേഖലയിലെ സുഹൃത്തുക്കൾക്കായി മാർച്ചിൽ ചൈന്നൈയിൽ വച്ച് സത്ക്കാരം ഒരുക്കും. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണൻ എന്ന സിനിമയിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.