കൊച്ചി: നിരവധി മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ഉൾപ്പെടെ രണ്ടംഗസംഘം മോഷണശ്രമത്തിനിടെ പോലീസിന്റെ പിടിയിലായി. കൊല്ലം ചരുവിള പുത്തൻവീട്ടിൽ കൂരിബിജു എന്ന ബിജു, കണ്ണൂർ പടന്നപ്പിള്ളി വലിയപറന്പിൽ ഉപേന്ദ്രൻ എന്നിവരെയാണ് ഇന്നലെ പുലർച്ചെ 2.35ന് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം ബ്രോഡ്വേയിൽ പോസ്റ്റ് ലിങ്ക് റോഡിൽ പതുങ്ങിയിരിക്കുന്പോഴാണ് ഇരുവരെയും പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.