ചങ്ങനാശേരി: കാറ്റിലും മഴയിലും വ്യാപാര സ്ഥാപനത്തിന്റെ ബോർഡ് വീണു വേളാങ്കണ്ണി ബസിന്റെ മുൻഗ്ലാസ് പൊട്ടി. വേളാങ്കണ്ണിയിൽനിന്നു ചങ്ങനാശേരിയിലേക്കു വരികയായിരുന്ന സൂപ്പർ എക്സ്പ്രസ് ബസിന്റെ ഗ്ലാസാണ് പൊട്ടിയത്. കനത്ത മഴയെത്തുടർന്നു തഞ്ചാവൂരിനു സമീപം നിർത്തിയിട്ടിരുന്ന ബസിലേക്കു ബോർഡ് വീഴുകയായിരുന്നു.
ഇന്നലെ രാവിലെ ചങ്ങനാശേരിയിൽ എത്തേണ്ട ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്കു പകരംയാത്രാസംവിധാനം ഏർപ്പെടുത്തിയ ശേഷം ബസ് പാലക്കാട് ഡിപ്പോയിൽ എത്തിച്ചു. ഗ്ലാസ് മാറ്റി ഇന്നു രാത്രി പത്തിന് ഈ ബസ് പാലാക്കാട്ടുനിന്നു വേളാങ്കണ്ണിക്കു യാത്ര പുറപ്പെടാനാണ് കെഎസ്ആർടിസി അധികൃതരുടെ തീരുമാനം. ഇന്നു പതിവു സമയത്തു ചങ്ങനാശേരി ഡിപ്പോയിൽനിന്നു വേളാങ്കണ്ണി യാത്രക്കാരെ പാലക്കാടുവരെ എത്തിക്കും. ഇന്നലത്തെ ബസ് പതിവു സമയത്തു വേളാങ്കണ്ണിക്കു യാത്ര പുറപ്പെട്ടിട്ടുണ്ട്.