കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാർ സർവകക്ഷിയോഗം വിളിച്ചതു ഭക്തജനങ്ങളോടു യുദ്ധം പ്രഖ്യാപിക്കാനാണെന്നു കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. പ്രളയം മൂലം തകർന്നടിഞ്ഞ കേരളത്തെ പുനർനിർമിക്കാൻ ജനങ്ങളെ ഒറ്റക്കെട്ടായി നിർത്താൻ ബാധ്യതയുള്ള മുഖ്യമന്ത്രി സംസ്ഥാനത്തു കലാപമുണ്ടാക്കിയേ അടങ്ങൂവെന്ന വാശിയിലാണ്. ഇതിനു സിപിഎം ജനങ്ങളോടു കണക്ക് പറയേണ്ടിവരുമെന്നും ജോർജ് പറഞ്ഞു.