കണ്ണൂർ: സംസ്ഥാന സ്കൂൾ ഗെയിംസിൽ ആദ്യമായി ഏർപ്പെടുത്തിയ ആർച്ചറി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയ്ക്ക് കിരീടം. കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ 86 പോയിന്റ് നേടിയാണ് ആതിഥേയർ ചാമ്പ്യൻമാരായത്.
34 പോയിന്റുള്ള വയനാട് ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 20 പോയിന്റോടെ ഇടുക്കി മൂന്നാമതെത്തി. കണ്ണൂർ ജില്ല എട്ടു സ്വർണവും എട്ടു വെള്ളിയും നാലു വെങ്കലവുമാണ് നേടിയത്. വയനാട് മൂന്നുവീതം സ്വർണവും വെള്ളിയും വെങ്കലവും നേടിയപ്പോൾ ഇടുക്കി രണ്ടു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും കരസ്ഥമാക്കി. ഒരു വെള്ളിയും നാലു വെങ്കലവുമായി 12 പോയിന്റോടെ പാലക്കാട് നാലാം സ്ഥാനത്തെത്തി. എറണാകുളം ഒരു സ്വർണവും മലപ്പുറം ഒരു വെള്ളിയും തൃശൂർ ഒരു വെങ്കലവും നേടി.
കണ്ണൂർ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂളാണ് ചാമ്പ്യൻ സ്കൂൾ. ആറു സ്വർണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവുമായി 48 പോയിന്റാണ് സ്കൂൾ സ്വന്തമാക്കിയത്. രണ്ടാംസ്ഥാനത്തുള്ള പേരാവൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിന് ഒരു സ്വർണവും അഞ്ചു വെള്ളിയും ഒരു വെങ്കലവുമായി 24 പോയിന്റുണ്ട്. രണ്ടു സ്വർണവും ഒരു വെള്ളിയും മൂന്നു വെങ്കലവുമായി 17 പോയിന്റോടെ പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ്കൂളിനാണ് മൂന്നാം സ്ഥാനം.
സീനിയർ പെൺകുട്ടികളുടെ ഇന്ത്യൻ റൗണ്ട് (30-40 മീറ്റർ) ഗ്രൂപ്പ് വിഭാഗത്തിൽ യഥാക്രമം കണ്ണൂർ, വയനാട് ജില്ലകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ, പാലക്കാട് ജില്ലകളാണ് ആദ്യസ്ഥാനങ്ങളിൽ. ജൂണിയർ പെൺകുട്ടികളുടെ ഇന്ത്യൻ റൗണ്ട് (20-30 മീറ്റർ) ഗ്രൂപ്പ് വിഭാഗത്തിൽ കണ്ണൂർ, വയനാട് ജില്ലകൾ ഒന്നും രണ്ടും സ്ഥാനത്തെത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഇടുക്കി, കണ്ണൂർ ജില്ലകൾക്കാണ് ഒന്നും രണ്ടും സ്ഥാനം.
മത്സരഫലം ഒന്നും രണ്ടും സ്ഥാനക്രമത്തിൽ:
ജൂണിയർ പെൺ-ഇന്ത്യൻ റൗണ്ട് (20-30 മീറ്റർ): ശ്രീദുർഗ വിനോദ് (സെന്റ് തെരേസാസ്, കണ്ണൂർ), എ. അഭിരാമി (വിഎംസിജിഎച്ച്എസ്എസ്, വണ്ടൂർ), ജൂണിയർ ആൺ-ഇന്ത്യൻ റൗണ്ട് (20-30): സജിത്ത് ബാബു (വിജയ എച്ച്എസ്എസ്, പുൽപ്പള്ളി), വി. സോനു (സെന്റ് ജോസഫ്സ് എച്ച്എസ്എസ്, പേരാവൂർ), സീനിയർ പെൺ-കോമ്പൗണ്ട് റൗണ്ട് (50 മീറ്റർ): മരിയ രാജു (സെന്റ് തെരേസാസ്, കണ്ണൂർ), ദുർഗാ ജയ് (സെന്റ് തെരേസാസ്, കണ്ണൂർ), സീനിയർ പെൺ-ഇന്ത്യൻ റൗണ്ട് (30-40 മീറ്റർ): തെരേസ് രാജു (സെന്റ് തെരേസാസ്, കണ്ണൂർ), അമല മേരി തോമസ് (സിഎസ്എച്ച് നെടുങ്കണ്ടം), സീനിയർ ആൺ-കോമ്പൗണ്ട് റൗണ്ട് (50 മീറ്റർ): അമ്പാടി മുരുകൻ (ജിഎച്ച്എസ്എസ്, കടയിരിപ്പ്, എറണാകുളം), അജയ് ബാബു (സെന്റ് മൈക്കിൾസ്, കണ്ണൂർ).
, സീനിയർ ആൺ-ഇന്ത്യൻ റൗണ്ട് (30-40 മീറ്റർ): എം.ബി. വിജിത്ത് (ജിഎച്ച്എസ്എസ്, തരുവണ), എ.ജെ. ജെസ്ബിൻ (സെന്റ് ജോസഫ്സ്, പേരാവൂർ), ജൂണിയർ പെൺ.-കോമ്പൗണ്ട് റൗണ്ട് (50 മീറ്റർ): വിസ്മയമോൾ ബാബു (സിഎസ്എച്ച്, നെടുങ്കണ്ടം), ആഷിക എസ്. പ്രദീപ് (സെന്റ് ജോസഫ്സ്, പേരാവൂർ), ജൂണിയർ ആൺ-കോമ്പൗണ്ട് റൗണ്ട് (50 മീറ്റർ): സി. റോഹിത്ത് (സെന്റ് ജോസഫ്സ്, പേരാവൂർ), അജിൻ സജി (വിജയ എച്ച്എസ്എസ്, പുൽപ്പള്ളി), ജൂണിയർ ആൺ-റികർവ് റൗണ്ട് (60 മീറ്റർ): അഭിൻ സജി (വിജയഎച്ച്എസ്എസ്, പുൽപ്പള്ളി), റിമൽ മാത്യു (സെന്റ് ജോസഫ്സ്, പേരാവൂർ). ജൂണിയർ പെൺ.- റികർവ് റൗണ്ട് (60 മീറ്റർ): അഷീക ഹക്കീം (സെന്റ് തെരേസാസ്, കണ്ണൂർ), പ്രതീക്ഷ വി. പൈ (സെന്റ് തെരേസാസ്, കണ്ണൂർ).