പന്പ: ശബരിമല ദർശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കു കോണ്‍ഗ്രസുമായും ബിജെപിയുമായും ബന്ധമുണ്ടെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
കോണ്‍ഗ്രസ് സ്ഥാനാർഥിയായി അവർ പൂന മുനിസിപ്പാലിറ്റിയിൽ മത്സരിച്ചിട്ടുണ്ട്. പിന്നീട് ബിജെപിയുമായി ബന്ധമുണ്ടായിരുന്നു. രമേശ് ചെന്നിത്തലയും പി.എസ്. ശ്രീധരൻപിള്ളയും നോക്കിയാൽ അവരെ പറഞ്ഞുവിടാവുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു വിമാനത്താവളത്തിൽ നടന്നതു പ്രാകൃത പ്രതിഷേധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.