കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏര്‍പ്പെടുത്തിയ വാഗ്ഭടാനന്ദ പുരസ്കാരത്തിന് സാഹിത്യകാരന് ടി. പത്മനാഭനേയും പാലേരി കണാരന് മാസ്റ്റര്‍ പുരസ്കാരത്തിന് കോഴിക്കോട് പ്രശാന്തി സ്പെഷല്‍ സ്കൂള്‍ സ്ഥാപകര്‍ ഡോ. രാമകൃഷ്ണന് പാലാട്ടിനേയും തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരങ്ങള്‍ .
കവി പ്രഭാവര്‍മ ചെയര്‍മാനും ആലങ്കോട് ലീലാകൃഷ്ണന്, പാര്‍വതി ദേവി എന്നിവര്‍ അംഗങ്ങളായ ജൂറിയാണു വാഗ്ഭടാനന്ദ പുരസ്കാരത്തിനു ടി. പത്മനാഭനെ തെരഞ്ഞെടുത്തത്. ഡോ. എം.കെ. ജയരാജ് ചെയര്‍മാനും ഡോ. വി. കുഞ്ഞമ്മദ് കുട്ടി, ഫാ. റോയി വടക്കന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഡോ. രാമകൃഷ്ണന് പാലാട്ടിനെ തെരഞ്ഞെടുത്തത്.
പുരസ്കാര സമര്‍പ്പണം 19 ന് രാവിലെ 11 ന് ടാഗോര്‍ സെന്റിനറി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എംഡി എസ്. ഷാജു, പിആര്‍ഒ അഭിലാഷ് ശങ്കര്‍, ഡോ. എം.കെ. ജയകുമാര്‍, ടി.കെ. കിഷോര്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.