കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡബ്ല്യുജെ) 55 -ാമത് സംസ്ഥാന സമ്മേളനം 19 ന് കോഴിക്കോട് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 ന് രാവിലെ 10.30 ന് യാഷ് ഇന്റര്‍നാഷണലിൽ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്, എ.കെ. ശശീന്ദ്രന്, എംപിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്, എം.കെ. രാഘവന്, എം.പി. വീരേന്ദ്രകുമാര്‍, വി. മുരളീധരന്, എംഎല്‍എമാരായ എം.കെ. മുനീര്‍, എ. പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ഫോട്ടോ പ്രദര്‍ശന ഉദ്ഘാടനവും ബ്രോഷര്‍ പ്രകാശനവും ഇന്ന് 11.30 ന് പ്രസ് ക്ലബ് ഹാളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. വൈകുന്നേരം 4.30 ന് മാധ്യമ സെമിനാര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. പ്രകാശ് കരിമ്പ ആൻഡ് ടീമിന്റെ തെരുവു നാടകം ഞായറാഴ്ച വൈകുന്നേരം 4.30 ന് കിഡ്സണ്‍ കോര്‍ണറിലും ഫോട്ടോഗ്രഫര്‍മാരെ ആദരിക്കലും പ്രദര്ശനയാത്രയുടെ ഉദ്ഘാടനവും 22 ന് വൈകുന്നേരം അഞ്ചിന് ടൗണ്‍ഹാളിലും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും കോഴിക്കോട് കോര്പറേഷന് മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്, സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, കേരള മീഡിയ അക്കാദമി അംഗം പി.വി. കുട്ടന്, ജില്ലാ പ്രസിഡന്റ് കെ. പ്രേംനാഥ്, ജനറല്‍ കണ്‍വീനര്‍ പി. വിപുല്‍നാഥ്, മധുസൂദനന് കര്‍ത്ത എന്നിവര്‍ പങ്കെടുത്തു.