തിരുവനന്തപുരം: ശബരിമല യിൽ യുവതീ പ്രവേശനം നടപ്പാക്കണമെന്ന സുപ്രീംകോടതി വിധിയിൽ സാവകാശ ഹർജി നൽകാൻ ഇന്നലെ രാത്രി ചേർന്ന ദേവസ്വം ബോർഡ് യോഗം തത്വത്തിൽ തീരുമാനിച്ചു. അന്തിമ തീരുമാനം ഇന്നു രാവിലെ ഒന്പതിനു ചേരുന്ന ബോർഡ് യോഗത്തിൽ ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ പറഞ്ഞു.
സുപ്രീംകോടതി വിധി പകർപ്പുകൾ ലഭിച്ചിട്ടില്ല. ഇന്നു രാവിലെ എട്ടോടെ അവ ലഭിക്കും. അതിനുശേഷം ചേരുന്ന ബോർഡ് യോഗത്തിൽ സാവകാശ ഹർജി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
സുപ്രീംകോടതി വിധി പകർപ്പുകൾ ലഭിച്ചിട്ടില്ല. ഇന്നു രാവിലെ എട്ടോടെ അവ ലഭിക്കും. അതിനുശേഷം ചേരുന്ന ബോർഡ് യോഗത്തിൽ സാവകാശ ഹർജി നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കും.