തിരുവനന്തപുരം: മണ്ഡല- മകരവിളക്ക് തീർഥാടനകാലത്തു ശബരിമലയും പരിസര പ്രദേശങ്ങളും ആറു മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ആകെ 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുളളത്. ഡിഐജി മുതൽ അഡീഷണൽ ഡിജിപി വരെയുളള ഉന്നത ഉദ്യോഗസ്ഥർ കൂടാതെയാണിത്. നാലു ഘട്ടങ്ങളുളള ഈ സീസണിൽ എസ്പി, എഎസ്പി തലത്തിൽ ആകെ 55 ഉദ്യോഗസ്ഥർ സുരക്ഷാചുമതലകൾക്കായി ഉണ്ടാകും. ഡിവൈഎസ്പി തലത്തിൽ 113 പേരും ഇൻസ്പെക്ടർ തലത്തിൽ 359 പേരും എസ്ഐ തലത്തിൽ 1,450 പേരുമാണ് ഇക്കാലയളവിൽ ഡ്യൂട്ടിയിൽ ഉണ്ടാകുന്നത്. 12,562 സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിതാ സിഐ, എസ്ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ/ സിവിൽ പോലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.
ഇന്നു മുതൽ 30 വരെയുളള ഒന്നാം ഘട്ടത്തിൽ 3,450 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരിൽ 230 പേർ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്ഐ തലത്തിൽ 349 പേരും സിഐ തലത്തിൽ 82 പേരും ഡിവൈഎസ്പി തലത്തിൽ 24 പേരും ഡ്യൂട്ടിയിലുണ്ടാകും. 30 മുതൽ ഡിസംബർ 14 വരെയുളള രണ്ടാം ഘട്ടത്തിൽ 3,400 പോലീസ് ഉദ്യോഗസ്ഥർ സുരക്ഷയ്ക്കുണ്ടാകും. ഇവരിൽ 230 പേർ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്ഐ തലത്തിൽ 312 പേരും സിഐ തലത്തിൽ 92 പേരും ഡിവൈഎസ്പി തലത്തിൽ 26 പേരും ചുമതലകൾ നിർവഹിക്കും.
ഡിസംബർ 14 മുതൽ 29 വരെയുളള മൂന്നാം ഘട്ടത്തിൽ 4,026 പോലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. ഇവരിൽ 230 പേർ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്ഐ തലത്തിൽ 389 പേരും സിഐ തലത്തിൽ 90 പേരും ഡിവൈഎസ്പി തലത്തിൽ 29 പേരും ഡ്യൂട്ടിയിലുണ്ടാകും. ഡിസംബർ 29 മുതൽ ജനുവരി 16 വരെയുളള നാലാം ഘട്ടത്തിൽ 4,383 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരിൽ 230 പേർ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ്. കൂടാതെ എസ്ഐ തലത്തിൽ 400 പേരും സിഐ തലത്തിൽ 95 പേരും ഡി.വൈ.എസ്.പി തലത്തിൽ 34 പേരും ഡ്യൂട്ടിയിലുണ്ടാകും.
ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ 20 അംഗങ്ങളുളള കേരള പോലീസ് കമാൻഡോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. 20 അംഗങ്ങളുളള മറ്റൊരു കമാൻഡോ സംഘം പന്പയിലുണ്ടാകും. കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടർ ബോൾട്ടിന്റെ ഒരു പ്ലറ്റൂണിനെ മണിയാറിൽ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്ന കേരള പോലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പന്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ രണ്ട് കന്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫി ന്റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും. ഒരു വനിതാ ഇൻസ്പെക്ടറും രണ്ട് വനിതാ സബ് ഇൻസ്പെക്ടർമാരും 30 വനിതാ സിവിൽ പോലീസ് ഓഫീസർമാരും അടങ്ങുന്ന കർണാടക പോലീസിന്റെ സംഘവും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്.