പത്തനംതിട്ട: ശബരിമല യാത്രയ്ക്കെത്തുന്ന വാഹനങ്ങൾ അതതു പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നുള്ള പാസുകൾ വാങ്ങിയിരിക്കണമെന്ന നിർദേശം കർശനമായി നടപ്പാക്കുമെന്നു പോലീസ്. യാത്രയ്ക്കെത്തുന്നവരുടെ വിവരങ്ങൾ നൽകി പാസെടുക്കാനാണു നിർദേശം. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പാസുകൾ എത്തിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങൾക്കും പാസ് നൽകാൻ ക്രമീകരണമുണ്ട്. ശബരിമലയിൽ വിവിധ ജോലികൾക്ക് എത്തിയിട്ടുള്ളവർ പോലീസ് പാസും തിരിച്ചറിയൽ കാർഡും കൈയിൽ കരുതിയിരിക്കണമെന്നും നിർദേശമുണ്ട്.
ഇതര സംസ്ഥാനക്കാരുടെ വാഹനങ്ങൾക്കും പാസ് നൽകാൻ ക്രമീകരണമുണ്ട്. ശബരിമലയിൽ വിവിധ ജോലികൾക്ക് എത്തിയിട്ടുള്ളവർ പോലീസ് പാസും തിരിച്ചറിയൽ കാർഡും കൈയിൽ കരുതിയിരിക്കണമെന്നും നിർദേശമുണ്ട്.