തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിന് എത്തുമെന്നു പ്രഖ്യാപിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെയും ഒപ്പമുള്ള യുവതികളുടെയും ചെലവു വഹിക്കണമെന്ന ആവശ്യം സർക്കാർ തള്ളി. തൃപ്തി ദേശായിക്കു വധ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ സുരക്ഷ ഒരുക്കുമെങ്കിലും വിഐപികൾക്കു നൽകുന്നതു പോലുള്ള പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതില്ലെന്നാണു പോലീസ് നിലപാട്.
തൃപ്തി ദേശായിയുടെ തീർഥാടന ചെലവു സർക്കാർ വഹിച്ചാൽ എല്ലാ ഭക്തരുടെയും ചെലവ് സർക്കാർ വഹിക്കേണ്ടതായി വരും. തൃപ്തിക്കു സഞ്ചരിക്കാൻ വാഹനമോ താമസിക്കാൻ ഗസ്റ്റ്ഹൗസോ സർക്കാർ ചെലവിൽ നൽകില്ല. ശബരിമലയിൽ ദർശനത്തിനെത്തിയാൽ വധിക്കുമെന്നു തൃപ്തി ദേശായിക്കു ഭീഷണിക്കത്തു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്ര പോലീസിൽ ഇവർ പരാതിപ്പെട്ടിട്ടുണ്ട്.
കേരളത്തിൽ ആക്രമണമുണ്ടാകാനിടയുണ്ടെന്ന് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ഡിജിപിയെയും തൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അവർക്ക് സുരക്ഷ നൽകാതിരിക്കാൻ കഴിയില്ലെന്നാണു പോലീസിന്റെ ഉന്നതതല വിലയിരുത്തൽ. എന്നാൽ, പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കില്ല. ക്രമസമാധാന പ്രശ്നത്തിന്റെ പേരിൽ തൃപ്തിയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു മടക്കി അയയ്ക്കാൻ പോലീസിന് അധികാരമുണ്ടെങ്കിലും ഇവിടെ അതു പ്രയോഗിക്കുന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടില്ലെന്നാണു പോലീസ് പറയുന്നത്. തൃപ്തിക്കു നേരെ പ്രതിഷേധമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ട്.