കൊച്ചി: മുപ്പത്തിയൊന്നാമത് കെസിബിസി അഖിലകേരള പ്രഫഷണൽ നാടകമത്സരത്തിൽ ആറ് അവാർഡുകൾ കരസ്ഥമാക്കിയ അക്ഷര ക്രിയേഷൻസ് തിരുവനന്തപുരം അവതരിപ്പിച്ച ‘കുരുത്തി’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നാടകകൃത്ത് ഹേമന്ത്കുമാർ, മികച്ച സംവിധായകൻ രാജേഷ് ഇരുളം, മികച്ച നടൻ അയൂബ്ഖാൻ, മികച്ച സംഗീതസംവിധായകൻ അനിൽ മാള, മികച്ച സഹനടി സുജി ഗോപിക തുടങ്ങിയ അവാർഡുകൾ കുരുത്തി നാടകം കരസ്ഥമാക്കി.
മികച്ച നടി ജയശ്രീ മധുക്കുട്ടൻ (നാടകം-ദൈവത്തിന്റെ പുസ്തകം), മികച്ച സഹനടന്മാരായി ആലപ്പി ജോണ്സണ് (ഇവൻ നായിക), കരുമം സുരേഷ് (ദൈവത്തിന്റെ പുസ്തകം), മികച്ച സഹനടി ജെസി മോഹൻ (വൈറസ്), വിധികർത്താക്കളുടെ പ്രത്യേക പരാമർശം നേടിയ അഭിനേതാവ് പ്രദീപ് നീലാംബരി (ഇവൻ നായിക) എന്നിവരും അവാർഡുകൾക്ക് അർഹത നേടി.
സനാതനമൂല്യങ്ങളുടെ ദൃശ്യമായ ആവിഷ്കാരമാണ് നാടകങ്ങളിലൂടെ അനുഭവവേദ്യമാകേണ്ടതെന്ന് അവാർഡുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു മാധ്യമക്കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ അഭിപ്രായപ്പെട്ടു. പിഒസി അസിസ്റ്റന്റ് ഡയറക്ടർ മോണ്‍. ജോർജ് കുരുക്കൂർ അധ്യക്ഷതവഹിച്ച യോഗത്തിൽ വിധികർത്താക്കളായിരുന്ന ജോണ്‍ ടി. വേക്കൻ, പ്രഫ. ഡോ. തോമസ് പനക്കളം, ഫാ. ഷെയ്സ്, ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോണ്സണ് പുതുശേരി, മാധ്യമക്കമ്മീഷൻ സെക്രട്ടറി ഫാ. ജോളി വടക്കൻ എന്നിവർ ആശംസകളർപ്പിച്ചു.
സമ്മേളനശേഷം കോട്ടയം ദർശന തിയറ്റേഴ്സ് അവതരിപ്പിച്ച ‘ഇതാ, മനുഷ്യൻ’ എന്ന നാടകവും ഉണ്ടായിരുന്നു.