ചേർത്തല: ബൈക്കും പെട്ടിഓട്ടോയും കൂട്ടിയിടിച്ചു വിദ്യാർഥി മരിച്ചു. ഒരാൾക്കു പരിക്കേറ്റു. വയലാർ പഞ്ചായത്ത് രണ്ടാംവാർഡ് വടക്കേ വല്യാശേരി പ്രസാദിന്റെ മകൻ പ്രജീഷ് (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാർ കുണ്ടുചിറ സാൽവന്റെ മകൻ അജിത്ലാൽ പരിക്കുകളോടെ ചേർത്തല ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി വയലാർ നോർത്ത് എൽപി സ്കൂളിനു സമീപമായിരുന്നു അപകടം. എതിരേ വന്ന പെട്ടി ഓട്ടോയിൽ ഇടിച്ചു തലയ്ക്കു സാരമായി പരിക്കേറ്റ ഇവരെ ചേർത്തലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രജീഷ് മരിച്ചു. വയലാർ രാമവർമ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് പ്രജീഷ്. സംസ്കാരം ഇന്നു നടക്കും. മാതാവ്: സുജാത. സഹോദരങ്ങൾ: പ്രസുണ്‍, പ്രവീണ്‍.