പാലക്കാട്: ദേവരഥങ്ങളുടെ സുകൃതദർശനം മനസിലേക്ക് ആവാഹിക്കാൻ കല്പാത്തിയിലേക്ക് ഒഴുകിയെത്തുന്നത് ആയിരക്കണക്കിനു ഭക്തജനങ്ങൾ.
കണ്ണിനും മനസിനും ഭക്തിയുടെ നിറച്ചാർത്തോടെ കുളിർമയേകാൻ ദേവരഥങ്ങൾ ഇന്നു വൈകുന്നേരം കുണ്ടന്പലത്തിനു മുന്നിലെ തേരുമുട്ടിയിൽ സംഗമിക്കും.
രണ്ടാം തേരുദിനമായ ഇന്നലെ രാവിലെ പുതിയ കല്പാത്തി മന്തക്കര മഹാഗണപതി, പഴയ കല്പാത്തി ലക്ഷ്മീനാരായണ പെരുമാൾ, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളിൽ രഥാരോഹണം നടന്നു. തുടർന്ന് അഗ്രഹാരവീഥികളെ ധന്യമാക്കി രഥപ്രയാണം പുനരാരംഭിച്ചു.
ദേവരഥങ്ങൾ സംഗമിക്കുന്ന തിന്റെ ദർശനം നുകർന്നാൽ കാശിയിൽ പാതി പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം.