കൊച്ചി: വിവിധ ഗവേഷണ മേഖലകളിൽ മികവു പുലർത്തുന്നവർക്കുള്ള ഇൻഫോസിസ് സയൻസ് ഫൗണ്ടേഷന്റെ ഈ വർഷത്തെ പുരസ്കാരത്തിനു മലയാളി ശാസ്ത്രജ്ഞനും കാലാവസ്ഥാ വിദഗ്ധനുമായ പ്രഫ. എസ്.കെ. സതീഷ് ഉൾപ്പെടെ ആറു പേരെ തെരഞ്ഞെടുത്തു. എസ്.കെ. സതീഷ് നടത്തിയ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പ്രവർത്തനങ്ങൾക്കാണ് ഭൗതിക ശാസ്ത്ര വിഭാഗത്തിലെ പുരസ്കാരം.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) അറ്റ്മോസ്ഫെറിക് ആൻഡ് ഓഷ്യാനിക് സയൻസ് പ്രഫസറും ദിവേച സെന്റർ ഫോർ ക്ലൈമറ്റ് ചെയ്ഞ്ച് ഡയറക്ടറുമായ അദ്ദേഹം തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ്. 72 ലക്ഷം രൂപയും (ഒരു ലക്ഷം അമേരിക്കൻ ഡോളർ) സ്വർണപ്പതക്കവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.