തിരുവനന്തപുരം: കേരള വാട്ടര്‍ അഥോറിറ്റിയുടെ സെന്‍ട്രല്‍ കണ്ട്രോള് സെര്‍വറുകള്‍ക്കുണ്ടായ തകരാര്‍ മൂലം കഴിഞ്ഞ ഒരാഴ്ചയായി പണമിടപാടുകള്‍ക്ക് തടസം നേരിട്ടു. വെള്ളക്കരമടയ്ക്കാനും മറ്റു സേവനങ്ങള്‍ക്കും പ്രയാസം നേരിടുന്നതിനാല്‍ ഇക്കാലയളവിലെ ബില്ലുകള്‍ക്ക് ഒരു മാസത്തേക്ക് പിഴ ഈടാക്കുന്നതല്ലെന്നു വാട്ടര്‍ അഥോറിറ്റി അറിയിച്ചു. ബിൽ അടയ്ക്കാത്തു മൂലമുള്ള കണക്ഷന് വിച്ഛേദിക്കലും ഒരു മാസത്തേക്കു നിര്‍ത്തിവച്ചു.
പ്രളയബാധിതപ്രദേശങ്ങളിൽ ബിൽ അടയ്ക്കുന്നതിന് ജനുവരി 31 വരെ അനുവദിച്ചിട്ടുള്ള സാവകാശം തുടരും. സെര്‍വര്‍ തകരാര്‍ മൂലം ബില്ലുകള്‍ നല്കാന് പോലും കഴിയാത്ത സാഹചര്യത്തില്‍ അമിതചാര്‍ജ് ചുമത്തിയ ബില്ല് വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണ്. സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നും തകരാര്‍ ഉടൻ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അറിയിച്ചു.