കൊച്ചി: അസംഘടിത തൊഴിലാളി സുരക്ഷാ പദ്ധതി, ഡൊമസ്റ്റിക് വർക്കേഴ്സ് ക്ഷേമനിധി പദ്ധതി, അലക്കു തൊഴിലാളി ക്ഷേമ പദ്ധതി, ബാർബർ തൊഴിലാളി ക്ഷേമനിധി എന്നിവയിൽനിന്നു റിട്ടയർമെന്റ് പെൻഷൻ/ അവശത പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർ ഈ മാസം 30നകം ലൈഫ് സർട്ടിഫിക്കറ്റും, ആധാർ കാർഡ്, പെൻഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും ഫോണ് നന്പരും സാമൂഹ്യ ക്ഷേമ പദ്ധതിയുടെ അതത് ജില്ലാ ഓഫീസുകളിൽ ലഭ്യമാക്കണം.