തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ പാന്പനും കൂഡലൂരിനുമിടയിൽ ഇന്നു രാത്രിയോടെ തീരത്തടുക്കും. പുലർച്ചെ തീവ്രചുഴലിക്കാറ്റായി മാറുന്ന ഇതു കരയിലെത്തുന്പോൾ ദുർബല ചുഴലിക്കാറ്റായിരിക്കും.
കേരളത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി ഇടുക്കി ജില്ലയിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ വെള്ളിയാഴ്ചവരെ യെല്ലോ അലർട്ട് തുടരും.