തിരുവനന്തപുരം: ശബരിമല ദർശനത്തിന് 17ന് താനും സുഹൃത്തും എത്തുമെന്നും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടുള്ള തൃപ്തി ദേശായിയുടെ ഇ- മെയിൽ സന്ദേശം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദർശനത്തിന് ആവശ്യമായ സുരക്ഷ സർക്കാർ ചെലവിൽ ഒരുക്കണമെന്നാണു മുഖ്യമന്ത്രിക്കുള്ള കത്തിൽ പറയുന്നത്. സംസ്ഥാന പോലീസ് മേധാവിക്കും കത്തു നൽകിയിട്ടുണ്ട്.