പത്തനംതിട്ട:വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ തുരത്തുക എന്ന മുദ്രാവാക്യം ഉയർത്തി കെപിസിസിയുടെ നേതൃത്വത്തിലുള്ള കാൽനട, വാഹനപ്രചാരണജാഥകളുടെ സമാപനവും സമ്മേളനവും ഇന്ന് പത്തനംതിട്ടയിൽ നടക്കും.കാൽനട ജാഥകൾ ഇന്നലെ പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചു.
വാഹനജാഥകൾ ഇന്നു ജില്ലയിൽ പ്രവേശിച്ച് കാൽനടയായിട്ടാണ് സമ്മേളനനഗറിലേക്ക് എത്തുന്നത്. എല്ലാ ജാഥകളും പത്തനംതിട്ട ടൗണിന്റെ വിവിധ ഭാഗങ്ങളിലായി സംഗമിച്ച് സംയുക്തമായി ജില്ലാ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിൽ സമാപിക്കും.
വൈകുന്നേരം നാലിന് നടക്കുന്ന സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി അധ്യക്ഷത വഹിക്കും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, രാഷ്ട്രീയകാര്യസമിതിയംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും.