കോട്ടയം: യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോ-ടാക്സി തൊഴിലാളികൾ 18 അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ഓട്ടോ-ടാക്സി ഫെഡറേഷൻ (ബിഎംഎസ്). പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറിമാരായ കെ.എൻ. മോഹനൻ, ഗോവിന്ദ് ആർ. തന്പി, ഫെഡറേഷൻ സംസ്ഥാനസമിതിയോഗത്തിൽ ഭാരവാഹികളായ ആർ. രഘുരാജ്, സി.വി. രാജേഷ്, സി. ജ്യോതിഷ്കുമാർ, അനിൽകുമാർ, കെ.വി. ബാബു എന്നിവർ പങ്കെടുത്തു.