തിരുവനന്തപുരം: ശബരിമല സർവകക്ഷി യോഗത്തിനു മുന്നോടിയായി ഇന്നു രാവിലെ സിപിഎം- സിപിഐ ചർച്ച നടത്തും. ചർച്ചയിൽ സർക്കാർ നിലപാട് തീരുമാനിക്കുമെന്നാണു നേതാക്കൾ പറയുന്നത്.
മണ്ഡല- മകരവിളക്കു കാലത്തു ശബരിമലയെ സംഘർഷത്തിലേക്കു തള്ളിവിടുന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ സിപിഎമ്മിലേയും ഘടകകക്ഷികളിലേയും ചില മന്ത്രിമാർ എതിർപ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണു സിപിഎം- സിപിഐ ചർച്ച നടത്തും. യുഡിഎഫ് ഘടകകക്ഷി നേതാക്കളും ഇന്നു രാവിലെ പത്തിനു പ്രതിപക്ഷ നേതാവിന്റെ ഒൗദ്യോഗിക വസതിയിൽ യോഗം ചേർന്ന ശേഷമാകും സർവകക്ഷി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടു തീരുമാനിക്കുക.