കോട്ടയം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സമരം ചെയ്ത അയ്യപ്പഭക്തരെ ഭീകരന്മാരെ പോലെ അറസ്റ്റു ചെയ്ത സംസ്ഥാന സർക്കാർ എൻഎസ്എസ് കരയോഗമന്ദിരങ്ങളും സ്ഥാപനങ്ങളും വ്യാപകമായി അക്രമിക്കപ്പെട്ടിട്ടും നടപടിയെടുക്കാത്തത് ഇരട്ടത്താപ്പാണെന്ന് യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ.
ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം അധ്യക്ഷതവഹിച്ചു. എൻഎസ്എസ് സ്ഥാപനങ്ങൾക്കെതിരേ ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ മുഖ്യപ്രഭാഷണം നടത്തി.