തൃശൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ യുവതിയെ എംഎല്‍എ ഹോസ്റ്റലില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച നേതാവിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അമ്മ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നിവേദനം നല്കി. തൃശൂര്‍ റീജണല്‍ തിയറ്ററില്‍ നടന്ന കരുണാസാഗരം ഡോക്യുമെന്ററി പ്രകാശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ ചെന്നിത്തല പങ്കെടുക്കാനെത്തിയപ്പോഴാണ് യുവതിയുടെ അമ്മ നിവേദനം നല്‍കിയത്.
ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന്റെ തിരുവനന്തപുരത്തെ ഹോസ്റ്റല്‍ മുറിയില്‍വച്ചാണ് ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാല്‍ യുവതിയോടു മോശമായി പെരുമാറിയത്. വിഷയം ഗൗരവമായിക്കണ്ട് നടപടി എടുക്കണമെന്ന പരാതിയുമായി കഴിഞ്ഞദിവസം യുവതിയുടെ അമ്മ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാണാനുള്ള അവസരം ലഭിച്ചില്ല. തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന് ഇതു സംബന്ധിച്ച് നിവേദനം നല്കാന് തീരുമാനിച്ചത്.