കോട്ടയം: വീണ്ടും ഇടിയുകയാണ് റബർ വില. ഇന്നലെ ആർഎസ്എസ് നാലിന് 121.50 രൂപയും അഞ്ചാം ഗ്രേഡിന് 117.50 രൂപയുമായി താഴ്ന്നു. അന്താരാഷ്ട്ര വില ആർഎസ്എസ് ഒന്നാം ഗ്രേഡിന് 100 രൂപയിലെത്തി. നാല്, അഞ്ച് ഗ്രേഡുകൾക്ക് 97,96 രൂപയാണുള്ളത്.
മൂന്നു ദിവസത്തിനുള്ളിൽ ആഭ്യന്തരവില കിലോയ്ക്ക് ഒന്നര രൂപയാണു താഴ്ന്നത്. വ്യാപാരികൾ പ്രഖ്യാപിത വിലയേക്കാൾ കിലോയ്ക്ക് രണ്ടു രൂപ താഴ്ത്തിയാണു ചരക്കെടുക്കുന്നത്. വില ദിവസവും താഴുന്ന സാഹചര്യത്തിൽ വാങ്ങാനും സ്റ്റോക്കു ചെയ്യാനും ഏറെ വ്യാപാരികളും താൽപര്യപ്പെടുന്നില്ല. റബർ ഷീറ്റ് വിലത്തകർച്ചയുടെ ചുവടുപിടിച്ച് ലാറ്റക്സ് വിലയും താഴുകയാണ്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 115 രൂപയായിരുന്ന ലാറ്റക്സിന് ഇന്നലെ 110 രൂപയായി താഴ്ന്നു. ഉത്പാദനം വർധിച്ചതോടെ ലാറ്റക്സ് വാങ്ങാൻ പ്രമുഖ വ്യാപാരികൾ താൽപര്യപ്പെടുന്നില്ല.