കൊച്ചി: ഈജിപ്റ്റിൽനിന്നു ജിദ്ദയിലേക്കു പോയ കപ്പലിലെ ജീവനക്കാരനായ മലയാളി യുവാവിനെ ആഴക്കടലിൽ കാണാതായ സംഭവത്തിൽ ഡിജിപി ഇന്റർപോളിന്റെ സഹായം തേടണമെന്നു ഹൈക്കോടതി നിർദേശം നൽകി.
കപ്പൽ ജീവനക്കാരനായ മകൻ അഭിനന്ദ് യേശുദാസിനെ കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു കൊല്ലം ജില്ലയിലെ കുണ്ടറ പെരുന്പുഴ ജെറുസലേം കോട്ടേജിൽ യേശുദാസനും ഭാര്യ ഫാൻസിയും നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം.
അന്വേഷണം തൃപ്തികരമല്ലെന്നു തോന്നിയാൽ ഹർജിക്കാർക്കു വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാവുമെന്നും വിധിയിൽ പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് 21നു യാത്ര തിരിച്ച കപ്പലിൽനിന്നാണ് അഭിനന്ദിനെ കാണാതായതെന്നു ഹർജിയിൽ പറയുന്നു.