ചങ്ങനാശേരി: പുതിയ സുപ്രീംകോടതി തീരുമാനത്തിന്റെ വെളിച്ചത്തിൽ നാടിന്റെ സമാധാനത്തെ കരുതിയും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾക്ക് കോട്ടം തട്ടാതെയും വിവേകപൂർവവും വിശ്വാസികൾക്ക് അനുകൂലവുമായ ഒരു സമീപനം സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നതെന്നു നായർ സർവീസ് സൊസൈറ്റി പ്രതികരിച്ചു.