എരുമേലി: ശബരിമലയെ കലാപഭൂമിയാക്കിയതിനു മുഖ്യമന്ത്രിയും സിപിഎമ്മും മാപ്പു പറയണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയുടെ ഇന്നലത്തെ വിധി അറിഞ്ഞയുടൻ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ശ്രീധരൻപിള്ള. വിശ്വാസികളുടെ വിജയമാണിതെന്നു അദ്ദേഹം പറഞ്ഞു.