കോട്ടയം: ശബരിമല കേസ് തുറന്ന കോടതിയിൽ കേൾക്കാനുള്ള സുപ്രീം കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് കേരള കോണ്ഗ്രസ് എം ചെയർമാൻ കെ.എം. മാണി. മുൻ ഉത്തരവിലെ അപാകതകൾ തുറന്ന കോടതിയിൽ കേസ് പരിഗണിക്കുന്പോൾ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വാസികളായ ആരും തന്നെ ശബരിമലയിലെ സമാധാനാന്തരീക്ഷം തകർക്കാനോ ആചാരങ്ങൾ ലംഘിക്കാനോ ശ്രമിക്കുകയില്ല. വിശ്വാസികളുടെ താത്പര്യങ്ങൾ സർക്കാർ സംരക്ഷിക്കണമെന്ന് കെ.എം. മാണി പറഞ്ഞു.
വിശ്വാസികളായ ആരും തന്നെ ശബരിമലയിലെ സമാധാനാന്തരീക്ഷം തകർക്കാനോ ആചാരങ്ങൾ ലംഘിക്കാനോ ശ്രമിക്കുകയില്ല. വിശ്വാസികളുടെ താത്പര്യങ്ങൾ സർക്കാർ സംരക്ഷിക്കണമെന്ന് കെ.എം. മാണി പറഞ്ഞു.