കോട്ടയം: കേരളത്തെ കലാപത്തിൽനിന്നു രക്ഷിക്കാൻ ലഭിച്ച സുവർണാവസരമായി ശബരിമല പുനഃപരിശോധനാ ഹർജികൾ സ്വീകരിച്ച സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി പിണറായി വിജയൻ കണക്കാക്കണമെന്നു കേരള ജനപക്ഷം ചെയർമാൻ പി.സി.ജോർജ്. ഇനി കേരളത്തെ പ്രത്യേകിച്ചും ശബരിമലയെ സംഘർഷത്തിലേക്ക് തള്ളി വിടണോയെന്ന് തീരുമാനിക്കേണ്ടത് സർക്കാരും ദേവസ്വംബോർഡുമാണെന്ന് അദ്ദേഹം പറഞ്ഞു.