ആലപ്പുഴ: ശബരിമലയിൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച സുപ്രീംകോടതിയുടെ ഇന്നലത്തെ തീരുമാനം അംഗീകരിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയെ കലാപഭൂമിയാക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
മുഴുവൻ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും തുറന്ന കോടതിയിൽ ജനുവരി 22ന് പരിഗണിക്കാമെന്ന തീരുമാനം ഭക്തർക്ക് ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും തുറന്ന കോടതിയിൽ ജനുവരി 22ന് പരിഗണിക്കാമെന്ന തീരുമാനം ഭക്തർക്ക് ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.