കൊച്ചി: ശബരിമലയിലെ ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനും ആദിവാസികളുടെ ആചാരങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമായി റാലിയും കണ്‍വൻഷനും സംഘടിപ്പിക്കുമെന്ന് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
16ന് എരുമേലിയിൽ നടക്കുന്ന കണ്‍വൻഷനിൽ ചരിത്രകാരന്മാർ, ആർക്കിയോളജിസ്റ്റുകൾ, വനാവകാശ നിയമവിദഗ്ധർ, നിയമജ്ഞർ തുടങ്ങിയവർ പങ്കെടുക്കും. ആദിവാസിമേഖലകളിൽ നിന്ന് ശബരിമല ആചാര സംരക്ഷണ യാത്രകളും വില്ലുവണ്ടി യാത്രകളും പരിപാടിയുടെ ഭാഗമായി നടക്കും. പ്രഭാകരൻ കണ്ണാട് അധ്യക്ഷത വഹിക്കും.