കൊച്ചി: മന്ത്രിസഭാ തീരുമാനപ്രകാരമുള്ള വേതന വർധന കുടിശിക അടക്കം അനുവദിക്കണമെന്നും അധ്വാനഭാരം കുറയ്ക്കുന്നതിനായി മിനിമം വേജസ് നടപ്പാക്കണമെന്നുമാവശ്യപ്പെട്ട് സ്കൂൾ പാചകത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്.
ആദ്യഘട്ടം കളക്ടറേറ്റിനു മുന്നിലും തുടർന്ന് മന്ത്രിമാരുടെ വസതിക്കു മുന്നിലും അവസാനഘട്ടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും തൊഴിലാളി മാർച്ച് നടത്തുന്നതിനു കാക്കനാട് നടന്ന സംസ്ഥാന സമ്മേളനത്തിൽ തീരുമാനമായി. എച്ച്എംഎസ് ദേശീയ ഉപാധ്യക്ഷൻ തന്പാൻ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒ. ലീലാവതി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ്, ടോമി മാത്യു, ശ്രീധരൻ തേറന്പിൽ, സൗദാമിനി സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.