പാലക്കാട്: ശബരിമല വിഷയത്തിൽ പന്തളം രാജകുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അവഹേളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ.
ആചാരാനുഷ്ഠാനങ്ങൾ മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനു ധൈര്യമില്ല. ആചാരലംഘനം നടന്നാൽ ശുദ്ധികലശം നടക്കും. തന്ത്രികുടുംബത്തിന്റെ അവകാശം തട്ടിയെടുക്കാൻ മുഖ്യമന്ത്രി ശ്രമിച്ചാൽ നടക്കില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. ഷാനിമോൾ ഉസ്മാൻ നയിക്കുന്ന വിശ്വാസ സംരക്ഷണ പ്രചാരണയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.