മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വിമാന യാത്രയ്ക്കുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് ഇന്ന് ആരംഭിക്കും. രാവിലെ 10.30ന് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച വിവരങ്ങൾ എയർഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ രാവിലെ പ്രസിദ്ധീകരിക്കും.
ഇന്നലെ വൈകുന്നേരം അഞ്ചോടെ പരീക്ഷണാടിസ്ഥാനത്തിൽ എയർഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ ബുക്കിംഗ് സംബന്ധിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നു. വിമാന സർവീസ് സംബന്ധിച്ച ഡയറക്ടർ ഓഫ് ജനറൽ സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അനുമതികൾ ഇന്നലെ വൈകുന്നേരമാണ് ലഭിച്ചത്. ഇതോടെയാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ തീരുമാനിച്ചത്.
ടിക്കറ്റ് ബുക്കിംഗ് കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഡിജിസിഎയുടെ അനുമതി രേഖാമൂലം ലഭിക്കാത്തതിനാലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാതിരുന്നത്. ഉദ്ഘാടന ദിവസമായ ഡിസംബർ ഒമ്പതിന് അബുദാബിയിലേക്കും തിരിച്ച് കണ്ണൂരിലേക്കും സർവീസുണ്ടാകും. ദുബായ്, ഷാർജ, മസ്കറ്റ്, ദമാം തുടങ്ങിയ സ്ഥലങ്ങളിലേക്കും എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ നടത്തും.
ഉദ്ഘാടന ദിവസം രാവിലെ 10നാണ് എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനം യാത്രക്കാരുമായി അബുദാബിയിലേക്ക് പുറപ്പെടുക. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. അബുദാബിയിലേക്ക് സർവീസ് നടത്താനുള്ള എയർഇന്ത്യ എക്സ്പ്രസിന്റെ വിമാനം എട്ടിനു വൈകുന്നേരം തിരുവനന്തപുരത്തുനിന്നു കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും.